Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HottestJune

Europe

യൂ​റോ​പ്പി​നെ വി​റ​പ്പി​ച്ച് ഉ​ഷ്ണ​ത​രം​ഗം: ജ​ർ​മ​യി​ൽ 5,000ത്തി​ല​ധി​കം മ​ര​ണം

 

ബെ​ർ​ലി​ൻ: യൂ​റോ​പ്പി​നെ ഉ​ല​ച്ച ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ ജ​ർ​മ​നി​യി​ൽ മാ​ത്രം 5,000-ത്തി​ല​ധി​കം ആ​ളു​ക​ൾ മ​ര​ണ​മ​ട​ഞ്ഞ​താ​യി ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. ജ​ർ​മ​നി​യി​ലെ പ്ര​ധാ​ന പൊ​തു​ജ​നാ​രോ​ഗ്യ സ്ഥാ​പ​ന​മാ​യ റോ​ബ​ർ​ട്ട് കോ​ഖ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (RKI) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന വി​വ​രം.

ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണം. ജൂ​ൺ മാ​സ​ത്തി​ൽ ഒ​രാ​ഴ്ച​യി​ല​ധി​കം യൂ​റോ​പ്പി​നെ സ്തം​ഭി​പ്പി​ച്ച ഉ​ഷ്ണ​ത​രം​ഗ​ത്തി​നി​ട​യി​ലാ​ണ് ഭൂ​രി​ഭാ​ഗം മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​ത്.

സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് ജൂ​ൺ

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​ഠ​ന കേ​ന്ദ്ര​മാ​യ Copernicus Climate Change Service-ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 2026 ജൂ​ൺ യൂ​റോ​പ്യ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ ജൂ​ൺ മാ​സ​മാ​യി രേ​ഖ​പ്പെ​ടു​ത്തി.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ എ​ല്ലാ റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ത്താ​ണ് താ​പ​നി​ല ഉ​യ​ർ​ന്ന​ത്. ജ​ർ​മ​നി​യി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും താ​പ​നി​ല തു​ട​ർ​ച്ച​യാ​യി 40°C ക​ട​ന്ന​താ​ണ് മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ കൂ​ടാ​ൻ കാ​ര​ണം.

പ്രാ​യ​മാ​യ​വ​ർ​ക്ക് ക​ന​ത്ത പ്ര​ഹ​രം

മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വ​യോ​ധി​ക​രും ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ മ​റ്റ് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​ണ്.

ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ പോ​ലീ​സ് തെ​രു​വു​ക​ളി​ൽ വാ​ട്ട​ർ സ്പ്രേ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ത​ളി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രെ​യു​ണ്ടാ​യി.

ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം

വ​രും ആ​ഴ്ച​ക​ളി​ലും ക​ടു​ത്ത ചൂ​ടും വ​ര​ൾ​ച്ച​യും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, കാ​യി​ക അ​ധ്വാ​ന​മു​ള്ള ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​നും ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up